ടെൽഅവീവ് : രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ, ഭാരതത്തിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
“എന്റെ അടുത്ത സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും, ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ആഹ്ലാദകരമായ ഒരു സ്വാതന്ത്ര്യ ദിനം നേരുന്നു.തീർച്ചയായും അഭിമാനിക്കാൻ നിങ്ങൾക്ക് ഒരുപാട് കാര്യങ്ങളുണ്ട്.”എന്ന് ട്വിറ്ററിൽ ആശംസിച്ച നെതന്യാഹു, “സ്വാതന്ത്ര്യ ദിനത്തിന്റെ ഹാർദ്ദവമായ ആശംസകൾ” എന്ന് ഹിന്ദിയിൽ കുറിക്കാനും മറന്നില്ല.പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം തന്റെ ഇന്ത്യാ സന്ദർശന വേളയിൽ എടുത്ത ചിത്രവും നെതന്യാഹു പോസ്റ്റ് ചെയ്തിട്ടുണ്ട്.
https://twitter.com/netanyahu/status/1294288864614457350
Discussion about this post