വാഷിംഗ്ടൺ : താൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ, ഇന്ത്യ അഭിമുഖീകരിക്കുന്ന ഭീഷണികളെ നേരിടാൻ ഒപ്പം നിൽക്കുമെന്ന് അമേരിക്കൻ പ്രസിഡണ്ട് സ്ഥാനാർത്ഥി ജോ ബൈഡൻ.ആഭ്യന്തര, വിദേശ പ്രശ്നങ്ങൾ നേരിടാൻ ഇന്ത്യയെ സഹായിക്കുമെന്നും, ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ വേണ്ടിയായിരിക്കും ഈ നടപടിയെന്നും ബൈഡൻ വെളിപ്പെടുത്തി.
ഡെമോക്രാറ്റിക് പാർട്ടിയെ പ്രതിനിധീകരിച്ചാണ് ബൈഡൻ മത്സരിക്കുന്നത്.റിപ്പബ്ലിക്കൻ പാർട്ടിക്കു വേണ്ടി ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയായിരിക്കും മത്സരിക്കുക.നവംബർ 3നാണ് അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ്.
Discussion about this post