ജമ്മുകശ്മീരിലെ ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രം അഞ്ചു മാസങ്ങൾക്ക് ശേഷം ഇന്ന് തീർത്ഥാടകർക്ക് തുറന്നുകൊടുക്കും.ഒരു ദിവസം 2000 ഭക്തരെയായിരിക്കും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുക.ഇതിൽ 1900 ജമ്മുകശ്മീർ നിവാസികളും ജമ്മുകശ്മീരിനു പുറത്തു നിന്നും വരുന്ന 100 പേരുമാണ് ഉൾപ്പെട്ടിട്ടുള്ളത്.കോവിഡ് വ്യാപനമുണ്ടാവാതിരിക്കാൻ ആവശ്യമായ നിയന്ത്രണങ്ങൾ ക്ഷേത്രത്തിൽ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് നെഗറ്റീവ് പരിശോധനാഫലം സമർപ്പിച്ചാൽ മാത്രമേ കണ്ടയ്ൻമെന്റ് സോണുകളിൽ നിന്നും വരുന്നവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുകയുള്ളൂ.ഇക്കാര്യം ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ രമേഷ് കുമാറാണ് മാധ്യമങ്ങളെ അറിയിച്ചത്.ഭക്തരെല്ലാം കേന്ദ്ര സർക്കാർ പുറത്തു വിട്ടിട്ടുള്ള കോവിഡ് ചട്ടങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ക്ഷേത്ര അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.








