തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് നാല് മരണങ്ങൾ എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
തിരുവനന്തപുരം വെട്ടൂർ സ്വദേശി മഹദ് (48), ചിറയിന്‍കീഴ് സ്വദേശി രമാദേവി (68), പരവൂർ സ്വാദേശി കമലമ്മ (76), പൂജപ്പുര സെൻട്രൽ ജയിലിലെ വിചാരണ തടവുകാരനായ കിളിമാനൂർ സ്വദേശി മണികണ്ഠൻ (72), കൊടുങ്ങല്ലൂർ സ്വദേശിനി ശാരദ (70), പത്തനംതിട്ട കോന്നി സ്വദേശിനി ഷബർബാൻ(54) , ആലപ്പുഴ പത്തിയൂർ സ്വദേശി സദാനന്ദൻ, വയനാട് വാളാട് സ്വദേശി ആലി, മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ, കണ്ണൂർ കെ കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണൻ തുടങ്ങിയവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന പ്രതിദിന വർദ്ധനവും മരണ സംഖ്യ ഉയരുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളും പരിശോധനകളും കർശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
Discussion about this post