ശബരിമല: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ പതിവ് പൂജകള്‍ മാത്രമാകും ഉണ്ടായിരിക്കുക. പൂജകള്‍ പൂര്‍ത്തിയാക്കി 21-ന് ഹരിവരാസനം പാടി നട അടയ്ക്കും. ഓണ പൂജകൾക്കായി ഈ മാസം 29ന് നട വീണ്ടും തുറക്കും.
നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇന്ന് ദർശനത്തിന് ദേവസ്വം ജീവനക്കാരും സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാരും മാത്രമാണ് ഉണ്ടായിരുന്നത്. മറ്റ് പ്രത്യേക പൂജകളൊന്നും ഉണ്ടായിരുന്നില്ല. കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ഇത്തവണയും ഭക്തർക്ക് സന്നിധാനത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
Discussion about this post