ബെയ്ജിങ് : ഇന്ത്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ തയ്യാറാണെന്ന് ചൈന. ബെയ്ജിങ്ങിലെ വാർത്താസമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവായ ഷാവോ ലിജിയാനാണ് ഇന്ത്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും പരസ്പരവിശ്വാസവും ഉഭയകക്ഷി ബന്ധവും ശക്തിപ്പെടുത്താനും തയ്യാറാണെന്ന കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയുടെ പരമാധികാരത്തിലേക്ക് കടന്നു കയറ്റം നടത്താൻ ശ്രമിച്ചവർക്ക് രാജ്യം തക്കതായ മറുപടി നൽകിയെന്ന് സ്വാതന്ത്ര്യദിനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുബോൾ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.മോദിയുടെ ഈ പ്രസ്താവനയോട് പ്രതികരിക്കവേയാണ് ഷാവോ ലിജിയാൻ ചൈനയുടെ നയം വ്യക്തമാക്കിയത്.ഇന്ത്യയും ചൈനയും പോലെ ശക്തമായ രണ്ടു രാഷ്ട്രങ്ങൾ തമ്മിൽ ശക്തമായ ഉഭയകക്ഷി ബന്ധം നിലനിർത്തേണ്ടതുണ്ടെന്നും ദീർഘകാല ബന്ധം പരിഗണിച്ച് പരസ്പരം ബഹുമാനിച്ചും പിന്തുണച്ചുമാണ് മുന്നോട്ടു പോകേണ്ടതെന്നും ലിജിയാൻ കൂട്ടിച്ചേർത്തു.
Discussion about this post