ന്യൂയോര്‍ക്ക്: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്കെതിരായ കേസില്‍ യു.എസ് കോടതിയുടെ നിര്‍ണായക വിധി. മനുഷ്യാവകാശം ലംഘിച്ചെന്ന പേരില്‍ സിഖ് ഫോര്‍ ജസ്റ്റിസ് (എസ്.എഫ്.ജെ) സമര്‍പ്പിച്ച റിവ്യൂ ആവശ്യം അപ്പീല്‍ കോടതി തള്ളി. വിധി ചരിത്രപരമെന്ന് സോണിയക്ക് വേണ്ടി ഹാജരായ ഇന്ത്യന്‍ അമേരിക്കന്‍ അഭിഭാഷകന്‍ രവി ബത്ര പ്രതികരിച്ചു.
അപ്പീല്‍ തള്ളിയ 2014 ജൂണ്‍ ഒമ്പതിന്റെ ജില്ലാ കോടതി വിധി ശരിവെക്കുകയായിരുന്നു അപ്പീല്‍ കോടതി. പരാതി നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.
Discussion about this post