ഡൽഹി : താബ്ലീഗ് ജമാഅത്തെയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെൻറ് റെയ്ഡ്.20 സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നതായാണ് റിപ്പോർട്ട്.ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍ക്കസിന് ബന്ധമുണ്ടെന്ന സൂചനകൾ പുറത്തു വന്നിരുന്നു.ഡൽഹി കലാപത്തിലെ മുഖ്യസൂത്രധാരനായ ആംആദ്മി എം.എൽ.എ താഹിർ ഹുസൈനെ ഇഡി ചോദ്യം ചെയ്തിരുന്നു.
താഹിര്‍ ഹുസൈന് നിസാമുദ്ദീന്‍ മര്‍ക്കസുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.കലാപവുമായി ബന്ധപ്പെട്ട് താഹിര്‍ ഹുസൈനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് കേസ് എടുത്തിട്ടുണ്ട്.കലാപം ആസൂത്രിതമായിരുന്നു എന്ന് താഹിര്‍ ഹുസൈന്‍ അടുത്തിടെ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു.
Discussion about this post