കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ എലിപ്പനി ബാധിച്ച് ആരോഗ്യ പ്രവർത്തക മരണപ്പെട്ടു.കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയായ നടക്കാവ് സ്വദേശി സാബിറയാണ് (39) ഇന്നലെ മരിച്ചത്.
കോവിഡ് വാർഡിൽ ജോലി ചെയ്യുന്നതിനിടെ പനി ബാധിച്ചതിനെ തുടർന്ന് ഇവരെ കഴിഞ്ഞ ഞായറാഴ്ച ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.എന്നാൽ, കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവായതിനാൽ വീണ്ടും ജോലിയിൽ പ്രവേശിച്ചു.അതിനു ശേഷമാണ് വീണ്ടും പനി വരികയും എലിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തത്.
അതേസമയം, ഇന്ന് സംസ്ഥാനത്ത് രണ്ടു കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പത്തനംതിട്ടയിലും മലപ്പുറത്തുമാണ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
Discussion about this post