കൊല്‍ക്കത്ത: മുന്‍ മേഘാലയ ഗവര്‍ണര്‍ തഥാഗത റോയി ബിജെപി പ്രാഥമിക അംഗത്വം സ്വീകരിച്ചു. ബിജെപിയുടെ നമ്പറില്‍ മിസ്സ് കോള്‍ നല്‍കിയാണ് അദ്ദേഹം ബിജെപിയില്‍ അംഗമായത്. ബിജെപിയില്‍ അംഗമാകുന്നതിനുള്ള ഔദ്യോഗിക രീതി എന്ന നിലയിലാണ് തഥാഗത റോയ് നമ്പറിലേക്ക് മിസ് കോള്‍ നല്‍കിയിരിക്കുന്നത്.
ഉടൻ തന്നെ പാര്‍ട്ടിയില്‍ ഔദ്യോഗികമായി ചേരുമെന്ന് തഥാഗത റോയ് പ്രതികരിച്ചു. തന്റെ പേര് ബിജെപി പ്രവര്‍ത്തകരുടെ പട്ടികയില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് മിസ് കോള്‍ നല്‍കിയത്.
ഇതുവരെ താന്‍ വിശ്വാസിക്കുന്ന മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചിട്ടില്ല. ഇന്നും ആര്‍എസ്എസിന്റെ വിശ്വസ്തനായ സ്വയം സേവകനായി താന്‍ നിലകൊള്ളുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post