മുംബൈ: സാമൂഹ്യ പരിഷ്കര്‍ത്താവ് ബി.ആര് അംബേദ്കര്‍ ലണ്ടനില്‍ താമസിച്ചിരുന്ന വസതി മഹാരാഷ്ട്ര സര്‍ക്കാര്‍ വിലയ്ക്കു വാങ്ങി. 1920കളില്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ വിദ്യാര്‍ത്ഥിയായിരിക്കേ അംബേദ്കര്‍ താമസിച്ചിരുന്ന വസതിയാണ് 31 ലക്ഷം പൗണ്ട് നല്കി ഇന്ത്യന്‍ ഹൈക്കമ്മിഷന് മുഖേന വാങ്ങിയത്. ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച അന്തിമ ഇടപാടുകള്‍ നടന്നത്.
വടക്കന്‍ ലണ്ടനിലെ ഹൗക് ഫാമിലുള്ള കിംഗ് ഹെന്‍ട്രി 10 റോഡിലാണ് വീട് സ്ഥിതി ചെയ്യുന്നത്. അംബേദ്കറുടെ സ്മരണാര്‍ത്ഥം മ്യൂസിയമാക്കി മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം. ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ അധികാര പരിധിയില്‍ വരുന്ന ഈ സ്ഥാപനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഗവേഷകര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യവും ലഭിക്കും.
അംബേദ്കറുടെ വസതി വിലയ്ക്കു വാങ്ങാന്‍ ഇക്കഴിഞ്ഞ ജനുവരിയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
Discussion about this post