കിങ്‌സറ്റൺ : പ്രശസ്ത കായിക താരം ഉസൈൻ ബോൾട്ടിന് കോവിഡ് സ്ഥിരീകരിച്ചു. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം മുപ്പത്തി നാലാം ജന്മദിനം ആഘോഷിച്ചിരുന്നു. അതിനു പിന്നാലെയാണ് ഉസൈൻ ബോൾട്ടിന് കോവിഡ് സ്ഥിരീകരിച്ചത്. അദേഹത്തിന്റെ സമ്പർക്കപട്ടികയിൽ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത ക്രിക്കറ്റ് താരം ക്രിസ് ഗെയ്ലും, ഫുട്‌ബോൾ താരം റഹീം സ്റ്റെർലിങ്ങും ഉൾപ്പെടെയുള്ള പ്രമുഖർ ഉൾപ്പെടുന്നുണ്ട്.
കോവിഡ് സ്ഥിരീകരിച്ച കാര്യം ഉസൈൻ ബോൾട്ട് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ശനിയാഴ്ച നടത്തിയ പരിശോധനയിൽ തനിക്കു കോവിഡ് സ്ഥിരീകരിച്ചെന്നും കോവിഡ് പ്രോട്ടോകോൾ പ്രകാരം ക്വാറന്റൈനിൽ പോവുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. സമ്പർക്ക പട്ടികയിൽ ക്രിസ് ഗെയിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ അത് ഐപിഎല്ലിൽ പങ്കെടുക്കുന്നതിനെ ബാധിക്കുമോയെന്ന കാര്യം വ്യക്തമായിട്ടില്ല.
Discussion about this post