തിരുവനന്തപുരം : തീപിടുത്തം എൻഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. സെക്രട്ടറിയേറ്റിലെ 3 സെക്ഷനുകളിലുണ്ടായ തീപിടുത്തത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകൾ കത്തി നശിച്ചുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. തീപിടുത്തമുണ്ടായതുമായി ബന്ധപ്പെട്ട് ഹോം സെക്രട്ടറിയും റവന്യൂ സെക്രട്ടറിയും അടക്കമുള്ളവരുമായി താൻ ചർച്ച നടത്തിയെന്നും വിദേശ യാത്രയുമായി ബന്ധപ്പെട്ട ഫയലുകളും രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്ന മറ്റു രഹസ്യ ഫയലുകളും കത്തി നശിച്ചെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട കേസുകളിലെ തെളിവ് നശിപ്പിക്കാനുള്ള ബോധപൂർവ്വമായ നീക്കമാണ് ഇതെന്നും അട്ടിമറിശ്രമമാണെന്നും ചെന്നിത്തല വ്യക്തമാക്കി. പ്രതിഷേധങ്ങളുടെ ഭാഗമായി നാളെ സംസ്ഥാനത്ത് വ്യാപകമായി കരിദിനം ആചരിക്കുമെന്ന് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിട്ടുണ്ട്.സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ വൈകീട്ട് അഞ്ചുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.
Discussion about this post