തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ ഉണ്ടായ തീപിടുത്തത്തിൽ അന്വേഷണം ഊർജിതമായി നടക്കുന്നു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പോലീസ് പരിശോധിക്കും.
അഡീഷണൽ ഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശേഖരിച്ച തെളിവുകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും.ശാസ്ത്രീയ പരിശോധനയ്ക്ക് വേണ്ടി തെളിവുകൾ ഫോറൻസിക് ലാബിലേക്ക് അയക്കുന്നതിനു വേണ്ടിയാണിത്. തീപിടുത്തം ആദ്യം കണ്ട ജീവനക്കാരുടെയും മറ്റു ദൃക്സാക്ഷികളുടെ മൊഴികൾ ഇന്നലെ രേഖപ്പെടുത്തിയിരുന്നു.കൂടുതൽ പേരുടെ മൊഴികൾ ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
Discussion about this post