ബംഗളുരു മെട്രോയിലെ ഹിന്ദി സൈൻ ബോർഡ് എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് കന്നട ഡെവലപ്മെന്റ് അതോറിറ്റി.നിലവിൽ മെട്രോ സ്റ്റേഷനുകളിലും മെട്രോ ട്രെയിനുകളിലും ഹിന്ദി, ഇംഗ്ലീഷ്, കന്നഡ എന്നീ മൂന്ന് ഭാഷകളിലുള്ള സൈൻ ബോർഡുകളാണുള്ളത്.ഇതിൽ നിന്നും ഹിന്ദി ഭാഷ ഒഴിവാക്കണമെന്നും, അല്ലാത്ത പക്ഷം, മറ്റു 22 ഭാഷകൾ കൂടി ഉൾപ്പെടുത്തണമെന്നുമാണ് കന്നഡ ഡെവലപ്മെന്റ് അതോറിറ്റിയുടെ ആവശ്യം.മാത്രമല്ല, നമ്മ മെട്രോയിലെ ബ്ലൂ കോളർ ജോലികൾക്ക് ഇനി മുതൽ കന്നഡികരെ മാത്രം നിയമിക്കണമെന്നും കെ.ഡി.എ ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യാഴാഴ്ച നടന്ന യോഗത്തിൽ ബംഗളുരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ ചില സുപ്രധാന മാറ്റങ്ങൾ വരുത്താനുണ്ടെന്ന് കെഡിഎ വ്യക്തമാക്കി.കെഡിഎയുടെ ആവശ്യങ്ങൾ പരിഗണനയിലുണ്ടെന്നും അവ നടപ്പിലാക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും ബംഗളുരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായ അജയ് സേത്ത് ഉറപ്പ് നൽകിയിട്ടുണ്ട്.
Discussion about this post