കൊച്ചി : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു.ഉച്ചയോടെയാണ് അരുൺ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായത്.കഴിഞ്ഞ ദിവസം ഹാജകരാൻ ആവശ്യപ്പെട്ടുകൊണ്ട് അരുണിന് കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നുവെങ്കിലും വ്യക്തിപരമായ അസൗകര്യത്തെ തുടർന്ന് ഇന്നാണ് ഹാജരായത്.ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
നേരത്തെ, സെക്രട്ടറിയേറ്റിനു സമീപം അരുൺ ബാലചന്ദ്രൻ എടുത്തു നൽകിയ ഫ്ലാറ്റിലാണ് സ്വർണക്കടത്തു കേസിലെ പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.പ്രതികൾ ഫ്ലാറ്റിലുണ്ടായിരുന്ന സമയത്ത് അരുൺ അവിടം സന്ദർശിച്ചിട്ടുണ്ടോ, പ്രതികളുമായി കൂടുതൽ അടുപ്പമുണ്ടോ തുടങ്ങിയ ചോദ്യങ്ങളായിരിക്കും ഇത്തവണ അരുൺ ബാലചന്ദ്രനോട് കസ്റ്റംസ് ചോദിക്കുക.
Discussion about this post