ബീജിംഗ്: കൊവിഡ് വാക്സിൻ നിർമ്മാണത്തിനായി ചൈനയുമായി നിലവിലുള്ള പരസ്പര സഹകരണ കരാറിൽ നിന്ന് പിന്മാറുന്നതായി കാനഡ പ്രഖ്യാപിച്ചു. ചൈനയുടെ രാഷ്ട്രീയ നയങ്ങളോടും പാരിസ്ഥിതിക നിലപാടുകളോടുമുള്ള വിയോജിപ്പാണ് പിന്മാറ്റത്തിന് കാരണമെന്ന് കാനഡ അറിയിച്ചു.
ചൈനയുടെ ധിക്കാരപരമായ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ചൈനീസ് കമ്പനി കാൻസിനോ ബയോളജിക്സുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുന്നതെന്ന് കാനഡയുട നാഷണൽ റിസർച്ച കൗണ്‍സിൽ വ്യക്തമാക്കി. ചൈനയുമായുള്ള പങ്കാളിത്തം അവസാനിച്ചതിനു പിന്നാലെ അമേരിക്കൻ കമ്പനിയായ വിബിഐ വാക്സിൻസ് ഉൾപ്പെടെ രണ്ട് വാക്സിൻ നിർമാതാക്കളുമായി സഹകരണം തുടങ്ങിയതായും കാനഡ അറിയിച്ചു.
മെയിലായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ചൈനീസ് കമ്പനിയായ കാൻസിനോയുമായി കൊവിഡ് വാക്സിൻ നിർമ്മാണത്തിൽ സഹകരിക്കാനുള്ള കരാറിന് അംഗീകാരം നൽകിയത്.
Discussion about this post