തിരുവനന്തപുരം : ശശി തരൂരിനെതിരെ നടത്തിയ ഗസ്റ്റ് ആർട്ടിസ്റ്റ് പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ നേതൃമാറ്റം ആയി ബന്ധപ്പെട്ട സോണിയാഗാന്ധിക്ക് കത്തയച്ചതിന് പിന്നാലെയാണ് സുരേഷ് തരൂരിനെതിരെ രൂക്ഷ വിമർശനം തൊടുത്തു വിട്ടത്.
പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായുള്ള ശശിതരൂരിന്റെ അഭിപ്രായങ്ങളിലാണ് തനിക്ക് എതിർപ്പുള്ളത്.പാർട്ടിയോട് ആലോചിക്കാതെയുള്ള തരൂരിന്റെ പല നിലപാടുകളിലും താനുൾപ്പെടെയുള്ള സഹപ്രവർത്തകർക്ക് രൂക്ഷമായ വിയോജിപ്പുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.വ്യക്തിപരമായി തനിക്ക് ശശിതരൂരിനെ വളരെ ഇഷ്ടമാണെന്നും തരൂരിന്റെ ലോകപരിചയവും, കഴിവും, പ്രാപ്തിയും, ഭാഷാ പരിചയവും പ്രവർത്തകനെന്ന നിലയിൽ തനിക്ക് സന്തോഷം ഉണ്ടാക്കുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.നിലപാടുകളിൽ വിയോജിക്കുമ്പോഴും തരൂരിന്റെ കഴിവുകളിലും നേട്ടങ്ങളിലും താൻ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുണ്ടെന്നും സുരേഷ് കൂട്ടിച്ചേർത്തു.
Discussion about this post