പാലക്കാട് : പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. ഒഴിവുണ്ടായിട്ടും റാങ്ക് ലിസ്റ്റ് റദ്ദാക്കിയത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണെന്നും അതിനു കൂട്ടു നിന്ന പി.എസ്.സി ചെയർമാൻ രണ്ടാം പ്രതിയാണെന്നും ഷാഫി പറമ്പിൽ വിമർശിച്ചു.സംഭവത്തിൽ പ്രതിഷേധിച്ച് നാളെ പി.എസ്.സി ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസ് നിരാഹാര സമരം നടത്തും.
യോഗ്യതയില്ലാത്തവർക്ക് മുഖ്യമന്ത്രിയെക്കാൾ ശമ്പളം യോഗ്യതയുള്ളവർക്ക് ഒരുമുഴം കയർ എന്നതാണോ സംസ്‌ഥാന സർക്കാരിന്റെ നിലപാടെന്ന് ഷാഫി പറമ്പിൽ ചോദിച്ചു. തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത അനുവിന് യോഗ്യത ഉണ്ടായിട്ടും ജോലി നൽകിയില്ലെന്നും ബാലാവകാശ കമ്മീഷനിൽ ഒരു യോഗ്യതയുമില്ലാത്ത വ്യക്തിക്ക് നിയമനം നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post