കൊച്ചി : സ്വർണക്കടത്ത് കേസിലെ കസ്റ്റംസ് അന്വേഷണ സംഘത്തെ മാറ്റി.അസിസ്റ്റന്റ് കമ്മീഷണർ എൻ.എസ് ദേവിനെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്.സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴി ചോർന്നതിനാലാണ് ഇങ്ങനെയൊരു നടപടിയെന്നാണ് സൂചനകൾ.അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രം എങ്ങിനെ ചോർന്നുവെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണ്.
സ്വപ്നയുടെ മൊഴിയിലെ ഒരു ഭാഗം മാത്രം ചേർന്നതിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുള്ളത്.മൊഴി ചോർന്നതിൽ കേന്ദ്രം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.കസ്റ്റംസിലെ ഇടത് ആഭിമുഖ്യമുള്ളവരാണ് മൊഴി ചോർത്തിയതിന് പിന്നിലെന്ന നിഗമനത്തിലാണ് നിലവിൽ ഉന്നത ഉദ്യോഗസ്ഥർ എത്തി നിൽക്കുന്നത്.ഈ സാഹചര്യത്തിനു കാരണക്കാരായവരെ ഉടൻ കണ്ടെത്തണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post