ബംഗളൂരു: ബംഗളൂരുവിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) ഓഫീസുകളിൽ റെയ്ഡ്. ഡിജെ ഹള്ളി, കെജി ഹള്ളി, ഹലസൂരു ഗേറ്റ് ഓഫീസുകളില്‍ ആണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച റെയ്ഡ് നടത്തിയത്. അക്രമങ്ങളില്‍ എസ്ഡിപിഐയുടെ പങ്ക് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയുടെ പ്രസ്താവനയ്ക്കു പിന്നാലെയായിരുന്നു റെയ്ഡ്.
ഡല്‍ഹി കോടതിയിലെ സെര്‍ച്ച് വാറന്റുമായി മൂന്നു സംഘങ്ങളായി തിരിഞ്ഞായിരുന്നു സിസിബിയുടെ റെയ്ഡ്. പുലകേശി നഗര്‍ എംഎല്‍എ ആര്. അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയെയും സഹോദരിയെയും ലക്ഷ്യമിട്ടു നടത്തിയ അക്രമങ്ങളില്‍ നാലു പേര് കൊല്ലപ്പെട്ടു. മൂന്നുപേര്‍ പോലീസ് വെടിവയ്പിലാണു മരിച്ചത്.
കലാപകാരികള്‍ നിരവധി വാഹനങ്ങള്‍ തീയിട്ടു നശിപ്പിച്ചു. എസ്ഡിപിഐ അംഗങ്ങളുള്‍പ്പെടെ മുന്നൂറോളം പേരാണ് ഇതുവരെ അറസ്റ്റിലായത്.
Discussion about this post