ന്യൂഡൽഹി : കോവിഡിൽ കൈവിട്ട കളിയുമായി കേരളം.തുടക്കത്തിൽ കേരള മോഡലെന്ന് പ്രകീർത്തിച്ചവരെ പോലും അമ്പരപ്പിച്ച് കേരളത്തിലെ രോഗവ്യാപനമിപ്പോൾ ദിനം പ്രതി വർധിച്ചു വരികയാണ്.നിലവിൽ, പ്രതിദിന കേസ് വർധനവിൽ ഒന്നാം സ്ഥാനത്തുള്ളത് കേരളമാണ്.രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെല്ലാം കോവിഡിനെതിരെ കൃത്യ സമയത്ത് പ്രതിരോധ നടപടികൾ സ്വീകരിച്ചതിനാൽ ദിവസവും രോഗം റിപ്പോർട്ട് ചെയ്യുന്നവരുടെയെണ്ണം കുറയ്ക്കാൻ അവർക്കു സാധിച്ചിട്ടുണ്ട്.എന്നാൽ, കേരളത്തിന്റെ അവസ്ഥ നേരെ വിപരീതമാണ്.
സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ നിലവിലെ അവസ്ഥ ആശങ്കാജനകമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ പഠനം.രോഗ പരിശോധനയിൽ കേരളം ഏറ്റവും പിറകിൽ ആണെന്നും പഠനം വ്യക്തമാക്കുന്നു.6.23 ശതമാനമാണ് കേരളത്തിലെ പരിശോധന നിരക്ക്.കേരളത്തിലെ രോഗ വർധനയുടെ നിരക്ക് 4.30 ശതമാനമാണ്. ഇന്ത്യയിൽ അൺലോക്ക് 4 നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്താനായത്.
Discussion about this post