ഡൽഹി : ഐക്യരാഷ്ട്ര സംഘടനയുടെ സമ്മേളനത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാരെ അന്താരാഷ്ട്ര തീവ്രവാദികളായി പ്രഖ്യാപിക്കാനുള്ള പാകിസ്ഥാന്റെ ശ്രമം വിഫലമായി. അഞ്ചു രാഷ്ട്രങ്ങൾ എതിർത്തതോടെയാണ് പാകിസ്ഥാൻ മുട്ടുമടക്കിയത്.1267-മത് യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിലായിരുന്നു പാകിസ്ഥാന്റെ ഈ നീക്കം.
ഗോബിന്ദ് പട്‌നായിക്, അംഗാര അപ്പാജി എന്നീ പൗരന്മാരെയാണ് അന്താരാഷ്ട്ര തീവ്രവാദികളെ പ്രഖ്യാപിക്കാൻ പാകിസ്ഥാൻ ശ്രമിച്ചത്.എന്നാൽ, മതിയായ തെളിവുകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടി രക്ഷാസമിതിയിലെ അംഗങ്ങൾ ഉൾപ്പെടുന്ന യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, ബെൽജിയം, ജർമ്മനി എന്നീ രാജ്യങ്ങൾ ഇത് തള്ളുകയായിരുന്നു.ദുരുദ്ദേശപരമായ പാകിസ്ഥാന്റെ നീക്കം വിഫലമാക്കിയതിന് ഇന്ത്യ കൗൺസിൽ അംഗങ്ങളോട് നന്ദി പറയുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യൻ അംഗമായ തിരുമൂർത്തി ട്വീറ്റ് ചെയ്തു.വേണുമാധവ് ഡോഗ്ര, അജോയ് മിസ്‌ട്രി എന്നീ രണ്ട് ഇന്ത്യൻ പൗരന്മാരെ അന്താരാഷ്ട്ര തീവ്രവാദികളായി പ്രഖ്യാപിക്കാനുള്ള ശ്രമം ഇതിനുമുൻപും പാകിസ്ഥാൻ നടത്തിയിട്ടുണ്ട്.
Discussion about this post