വാഷിംഗ്ടണ്‍ ഡിസി: കോവിഡ് പ്രതിസന്ധിക്കിടെ ചൈന മുതലെടുത്ത രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഡേവിഡ് സ്റ്റില്‍വെല്‍. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം ഇതിന് ഉദാഹരണമാണെന്നും യുഎസ് ഈസ്റ്റ് ഏഷ്യന്‍ പസഫിക് അസി. സെക്രട്ടറിയായ ഡേവിഡ് സ്റ്റില്‍വെല്‍ പറഞ്ഞു.
വുഹാനില്‍ നിന്നും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഈ സാഹചര്യം മുതലെടുക്കാന്‍ ചൈന ശ്രമിക്കുകയാണ്. അതിന്റെ ഉദാഹരണങ്ങളിലൊന്നായാണ് ഇന്ത്യയെ കാണുന്നത്. സമാധാനപരമായ ചര്‍ച്ചകളിലൂടെയും മാര്‍ഗങ്ങളിലൂടെയും ഇന്ത്യയുമായുള്ള പ്രശ്നം പരിഹരിക്കണമെന്ന് ബെയ്ജിംഗിലെ സുഹൃത്തുക്കളോട് ഞാന്‍ ആവശ്യപ്പെടുകയാണെന്ന് വാര്‍ത്താ സമ്മേളനത്തിനിടെ സ്റ്റില്‍വെല്‍ പറഞ്ഞു.
ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കാണാനാകുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷയെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുടെ പ്രസ്താവനയും അദ്ദേഹം ആവര്‍ത്തിച്ചു.
Discussion about this post