മലപ്പുറം: മലപ്പുറത്ത് ഡി ആർ ഐ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ സ്വർണ്ണക്കടത്ത് സംഘത്തിന്റെ ശ്രമം. പരിശോധനക്കിടെ ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചു തെറിപ്പിച്ചു. കരിപ്പൂർ വിമാനത്താവളത്തിന് അടുത്തായിരുന്നു സംഭവം.
മലപ്പുറം സ്വദേശി ഷീബയുടെ പേരിലുള്ള KL 16 R 5005 നമ്പറുള്ള ഇന്നോവ ക്രിസ്റ്റയിൽ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഈ കാർ ഉപയോഗിച്ച് പ്രതികൾ ഡിആർഐ ഉദ്യേഗസ്ഥരുടെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകത്തില്‍ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. എന്നാൽ സ്വർണ്ണക്കടത്തുകാരുടെ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു നിൽക്കുകയായിരുന്നു. സ്വർണ്ണക്കടത്ത് സംഘത്തിലെ ഒരാൾക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
മിശ്രിത രൂപത്തിലുള്ള സ്വർണ്ണമാണ് വാഹനത്തില്‍ നിന്ന് പിടികൂടിയത്. സംഭവത്തില്‍ ഊർങ്ങാട്ടിരി സ്വദേശി നിസാര്‍ പിടിയിലായി. ഒരാൾ ഓടി രക്ഷപ്പെട്ടു.ഡിആർഐ ഡ്രൈവർ നജീബ്, ഇന്‍റലിജൻസ് ഓഫീസർ ആൽബർട്ട് ജോർജ് എന്നിവർക്കാണ് പരിക്കേറ്റത്.
Discussion about this post