കൊച്ചി : നഗരത്തിലെ മെട്രോ സർവീസ് ഇന്ന് പുനരാരംഭിക്കുന്നു.ലോക്ഡൗണിനെ തുടർന്ന് അടച്ചിട്ട മെട്രോ ട്രെയിനുകൾ ഇന്ന് രാവിലെ 7 മണി മുതൽ വീണ്ടും പ്രവർത്തനം തുടങ്ങും.കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് സുരക്ഷിതമായ യാത്രയാണ് മെട്രോ അധികൃതർ നടപ്പിലാക്കുന്നത്.
പേട്ടയിലേക്ക് നീട്ടിയ മെട്രോ റെയിൽവേ ലൈനിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വീഡിയോ കോൺഫറൻസിലൂടെ ആയിരിക്കും മുഖ്യമന്ത്രി ലൈൻ ഉദ്ഘാടനം ചെയ്യുക.നിലവിൽ ആലുവ മുതൽ തൈക്കൂടം വരെ ഉണ്ടായിരുന്ന മെട്രോ സർവീസ്, 1.3 കിലോമീറ്റർ നീണ്ട് പേട്ട വരെ നീളും.ഇതോടെ, 22 സ്റ്റേഷനുകളും 24.9 കിലോമീറ്റർ ദൂരവുമായി മെട്രോ സേവനം വർധിക്കും.
Discussion about this post