കൊച്ചി: പത്തനംതിട്ടയിലെ ആറന്മുളയിൽ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാനത്താകെ പ്രതിഷേധം ഉയരുന്നതിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ ആലപ്പി അഷ്റഫ്. സാരി ധരിച്ച് നില്‍ക്കുന്ന യുവതിയുടെ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്ലൗസിന് പിന്നിലായി വലിയ വടിവാളുമായിട്ടാണ് യുവതി നില്‍ക്കുന്നത്.
‘കോവിഡ് ടെസ്റ്റിനായി 108 ആംബുലന്‍സില്‍ ഹോസ്പിറ്റലില്‍ പോകുവാന്‍ തയ്യാറെടുക്കുന്ന ചേച്ചി’ എന്നാണ് അഷ്റഫ് ചിത്രത്തിന്റെ ഒപ്പം കുറിച്ചിരിക്കുന്നത്.
https://www.facebook.com/photo.php?fbid=3880120645337460&set=a.100118006671095&type=3&theater
കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവറായ കായംകുളം കീരിക്കാട് സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് നൗഫൽ. ചികിത്സ കേന്ദ്രത്തിലേക്ക് കൊണ്ട് പോകും വഴിയാണ് ആക്രമണം ഉണ്ടായത്.
സംഭവുമായി ബന്ധപ്പെട്ട് ഇടത് സർക്കാരിനെതിരെയും ആരോഗ്യവകുപ്പിനെതിരെയും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Discussion about this post