ന്യൂഡൽഹി : കഴിഞ്ഞ ദിവസം ചൈനീസ് സൈന്യമൊരുങ്ങിയത് ഗാൽവൻ മോഡൽ ആക്രമണം ആവർത്തിക്കാനാണെന്ന് തെളിയിക്കുന്ന ആയുധധാരികളായ ചൈനീസ് സൈനികരുടെ ചിത്രം പുറത്ത്. ഇരുമ്പുദണ്ഡുകൾ, കുന്തങ്ങൾ, വടിവാളുകൾ എന്നിവ കയ്യിലേന്തി നിൽക്കുന്ന ചൈനീസ് സൈനികരുടെ ചിത്രമാണ് പുറത്തു വന്നിട്ടുള്ളത്. ഗാൽവൻ വാലിയിലുണ്ടായ സംഘർഷത്തിനു സമാനമായ രീതിയിലുള്ള ആക്രമണമാണ് ചൈന പദ്ധതിയിട്ടിരുന്നതെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണ്.
യഥാർത്ഥ നിയന്ത്രണ രേഖയിലുള്ള ഇന്ത്യൻ സൈനികരെ ആക്രമിക്കാൻ ചൈന ആയുധങ്ങളുപയോഗിച്ചു എന്നതിനുള്ള തെളിവുകൂടിയാണ് ഈ ചിത്രങ്ങൾ. അതേസമയം, തിങ്കളാഴ്ച രാത്രി തീർത്തും പ്രകോപനപരമായ രീതിയിലാണ് ചൈന പെരുമാറിയതെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.ചൈനീസ് സൈനികർ പലതവണ ആകാശത്തേക്ക് വെടിവെച്ച് സംഘർഷാവസ്ഥ സൃഷ്ട്ടിക്കാനുള്ള ശ്രമങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Discussion about this post