മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ മുംബൈയിലെ ഓഫീസ് പൊളിച്ചു മാറ്റാനുള്ള മുംബൈ കോര്‍പ്പറേഷന്റെ നടപടി ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തു. കോര്പ്പറേഷന് നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കങ്കണ കോടതിയെ സമീപിച്ചിരുന്നു.
ഹര്‍ജിയില്‍ മറുപടി നല്കാന് മുംബൈ കോര്‍പ്പറേഷനോട് കോടതി ആവശ്യപ്പെട്ടു. കേസ് നാളെ വീണ്ടും പരിഗണിക്കും.
മുംബൈയിലെ പാലി ഹില്ലിലെ ഏരിയയിലുള്ള ബംഗ്ലാവിനോട് ചേര്‍ന്നാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. കങ്കണയുടെ ബംഗ്ലാവില്‍ നിരവധി നിര്‍മാണങ്ങളും കൂട്ടിച്ചേര്‍ക്കലുകളും അനധികൃതമായി നടത്തിയെന്നും ഇത് നഗരസഭയുടെ അനുമതിയോടെയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോര്പ്പറേഷന് നടപടിയെടുത്തത്.
Discussion about this post