കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്കെതിരെ കോഫെപോസ നടപടികൾ ആരംഭിച്ചു. കസ്റ്റംസാണ് പ്രതികൾക്കെതിരെ കോഫെപോസ ചുമത്താനുള്ള നടപടികൾ ആരംഭിച്ചത്. ഇതോടെ പ്രതികൾ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ ആയേക്കും.
സ്ഥിരം സാമ്പത്തിക കുറ്റവാളികൾക്കെതിരെ ചുമത്തുന്ന നിയമമാണ് കോഫെപോസ. ഇതിനായി കസ്റ്റംസ് കോഫെപോസ ബോർഡിനു മുന്നിൽ അപേക്ഷ നൽകും. സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് കോഫെപോസ ബോർഡിന് മുന്നിൽ അപേക്ഷ നൽകുക.
കളളക്കടത്തിലെ ഇടനിലക്കാർ, പണം മുടക്കിയവർ, വാങ്ങിയവർ എന്നിവർക്കെതിരെയും കോഫെപോസ ചുമത്താൻ കസ്റ്റംസ് അപേക്ഷ നൽകും.
Discussion about this post