ദേശീയപാതയിലെ കോവിഡ് പരിശോധന ചെക്ക്പോസ്റ്റിൽ മത്സ്യ ലോറി തടഞ്ഞു നിർത്തി കൈക്കൂലി ആവശ്യപ്പെട്ട കേസിൽ എട്ട് ഉദ്യോഗസ്ഥരെ തന്ത്രപരമായി കുടുക്കി വിജിലൻസ്. കർണാടകയിൽ നിന്ന് കളിയിക്കാവിളയിലേക്ക് മത്സ്യവുമായെത്തിയ ലോറി ചെക്ക് പോസ്റ്റ് കടത്തിവിടാൻ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട ഹെൽത്ത് ഇൻസ്പെക്ടറേയും കൂട്ടരെയുമാണ് വിജിലൻസ് കുടുക്കിയത്.
കഴിഞ്ഞ മെയ് പത്താം തീയതി കായംകുളം കൃഷ്ണപുരത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.കൈക്കൂലി നൽകിയില്ലെങ്കിൽ കേടു വന്നതാണെന്ന് വരുത്തി തീർത്ത് ടൺ കണക്കിന് മത്സ്യം നശിപ്പിച്ചു കളയുമെന്ന് ഇവർ ഭീഷണിപ്പെടുത്തി.കൃഷ്ണപുരത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ഷാനവാസ് ആവശ്യപ്പെട്ടതനുസരിച്ച് 75, 000 രൂപ കൈക്കൂലി നൽകിയിരുന്നു. തുടർന്ന്, മത്സ്യ മൊത്തവ്യാപാരിയുമായി ചേർന്നുള്ള തന്ത്രപരമായ നീക്കത്തിലൂടെയാണ് വിജിലൻസ് സംഘം കൈക്കൂലിക്കാരെ കുടുക്കിയത്. കേസിൽ നിർണായകമായത് സിസിടീവി ദൃശ്യങ്ങളാണ്.
Discussion about this post