കണ്ണൂർ: ബാധ ഒഴിപ്പിക്കലിന്റെ മറവിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച വ്യാജ മാന്ത്രികൻ അറസ്റ്റിൽ. ബദരിയ നഗറിൽ താമസിക്കുന്ന അമ്പത് കാരനായ ഇബ്രാഹിം ആണ് പിടിയിലായത്. വിഷാദ രോഗമുള്ള പെൺകുട്ടിക്ക് പ്രേത ബാധ ആണെന്നും ഒഴിപ്പിച്ച് തരാമെന്നും പറഞ്ഞായിരുന്നു ഇയാൾ പീഡിപ്പിച്ചത്.
പെരുമാറ്റത്തിൽ അസ്വാഭാവികത പ്രകടിപ്പിച്ച പെൺകുട്ടിയെ പ്രേതബാധയുണ്ടെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച ഇയാൾ ബാധയൊഴിപ്പിക്കാനെന്ന പേരിൽ വീട്ടിലെ മുകളിലത്തെ നിലയിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഇബ്രാഹിമിനെ നിലവിൽ കൊവിഡ് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
പെൺകുട്ടി വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ് പ്രകടിപ്പിച്ചിരുന്നത് എന്ന് പിന്നീട് ബോദ്ധ്യപ്പെടുകയായിരുന്നു.
Discussion about this post