ഷാർജ : അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള 58 പേരെ പിടികൂടി ഷാർജ പോലീസ്.ഏഷ്യക്കാരനായ ഇവരിൽ നിന്നും 6.30 കോടി ദിർഹം വിലമതിക്കുന്ന 153 കിലോഗ്രാം മയക്കുമരുന്നും 49 ലിറ്റർ ലിക്വിഡ് ക്രിസ്റ്റലുകളും പിടിച്ചെടുത്തതായി ഷാർജാ പോലീസിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ മജീദ് അൽ ആസാം വ്യക്തമാക്കി. രാജ്യത്ത് വന്നിറങ്ങിയ ഉടൻ തന്നെ സംഘത്തിലെ പ്രധാനിയെ വിമാനത്താവളത്തിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യുഎഇ തുറമുഖം വഴി ഭക്ഷ്യ ഉല്പന്നങ്ങൾ ഇറക്കുമതി ചെയ്യാനനുവദിച്ച ട്രേഡിങ് ലൈസൻസ് ഉപയോഗിച്ച് മത്സ്യ കൂടുകൾക്കിടയിൽ ഒളിപ്പിച്ചാണ് പ്രതികൾ മയക്കുമരുന്ന് കടത്തിയത്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നും മയക്കുമരുന്ന് ഷാർജയിലെത്തുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായതെന്ന് ഷാർജ പൊലീസ് വെളിപ്പെടുത്തി.
Discussion about this post