സംവിധായകന് പ്രിയദര്‍ശനെ വിശ്വസിച്ചാണ് കുഞ്ഞാലിമരക്കാര്‍ സിനിമയിലേക്കിറങ്ങിയതെന്ന് നടൻ മോഹന്‍ലാല്‍.
മലയാളത്തിനകത്തും പുറത്തും എത്രയോ സിനിമകള്‍ ചെയ്ത പ്രിയന് എടുക്കാന്‍ പോകുന്ന സിനിമയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
മരക്കാറിന്റെ അണിയറപ്രവര്ത്തനങ്ങളിലൊന്നും യാതൊരു സംശയത്തിനും വകനല്‍കാതെയാണ് അദ്ദേഹമത് ചിത്രീകരിച്ചത്. പ്രിയനെ വിശ്വസിച്ചാണ് ഞാനും ആന്റണിയുമെല്ലാം കുഞ്ഞാലിമരക്കാരുടെ ഭാഗമായത് എന്നും മോഹന്‍ലാല്‍ പറഞ്ഞു.
എന്നാല്‍ മോഹന്‍ലാല്‍ തന്നെ വിശ്വസിച്ച് നൂറിലധികം ദിവസം നല്കാന് തയ്യാറായി വന്നപ്പോള്‍ തന്റെ ഉത്തരവാദിത്വം കൂടിയെന്നും സംവിധായകന് പ്രിയദര്ശന് പറയുന്നു.
Discussion about this post