ഇന്ദിരാപുരം : യു.പിയിലെ അധോലോകനായകൻ സുഭാഷ് യാദവിന്റെ വീട്ടിൽ ഗാസിയാബാദ് പോലീസ് റെയ്ഡ് നടത്തി. കൊലപാതകങ്ങളും പീഡനവുമടക്കം നിരവധി കേസുകളിലെ പ്രതിയാണ് സുഭാഷ് യാദവ്. റെയ്ഡിൽ രണ്ട് കോടിയോളം രൂപയുടെ അനധികൃത വസ്തുവഹകൾ പോലീസ് പിടിച്ചെടുത്തു. ഇയാൾക്ക് ഭൂമാഫിയയുമായി ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സുഭാഷ് യാദവിന്റെ കാറുകളടക്കമാണ് ഗാസിയബാദ് പോലീസ് പിടിച്ചെടുത്തിട്ടുള്ളത്. സുഭാഷ് യാദവിനെ കൂടാതെ മകൻ മോനിൽ യാദവിന്റെയും പേരിൽ പോലീസ് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡൽഹിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി സുഭാഷ് യാദവിനെതിരെ പതിനഞ്ചോളം കേസുകളാണ് നിലനിൽക്കുന്നത്.
Discussion about this post