തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിനാൽ കേരളത്തിലെ പലസ്ഥലത്തും അതിതീവ്രമായ മഴയ്ക്ക് സാധ്യത. കണ്ണൂർ, മലപ്പുറം, കാസർകോട്, ഇടുക്കി ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ 204.5 മില്ലിമീറ്ററിൽ അധികം മഴ ലഭിക്കുമെന്നും അപകട സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കരുതുന്നത്. രാത്രികളിൽ മഴ ശക്തമാകുമെന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ മുൻകരുതലെടുക്കണം. മലയോര പ്രദേശങ്ങളിൽ വൈകുന്നേരം ഏഴ് മുതൽ രാവിലെ ഏഴ് വരെ ഗതാഗതം നിരോധിക്കുമെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും സർക്കാർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.അലർട്ടുള്ള ജില്ലകളിൽ ദുരന്തസാധ്യത മേഖലകളിൽ ഉള്ളവരെ പകൽ ക്യാമ്പുകളിലേക്ക് മാറ്റണമെന്നും കേന്ദ്രസേനകൾ തയ്യാറായിരിക്കാനും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post