ഡൽഹി: പാർലമെന്റ് വർഷകാല സമ്മേളനം തുടരവെ 43 എം പിമാർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. കൊല്ലം എം പിയും ആർ എസ് പി നേതാവുമായ എൻ കെ പ്രേമചന്ദ്രനും രോഗം സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് വന്ന പരിശോധനാ ഫലത്തിലാണ് രോഗബാധയ്ക്ക് സ്ഥിരീകരണം ഉണ്ടായത്.
രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രേമചന്ദ്രനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഡൽഹിയിലെ കേരള ഹൗസിന് മുന്നിൽ യുഡിഎഫ് എംപിമാർ നടത്തിയ പ്രതിഷേധത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഇതോടെ അദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന യുഡിഎഫ് എംപിമാരെല്ലാം നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമാണ്.
കൊവിഡ് ബാധ എം പിമാർക്ക് പടരുന്നതിനാൽ പാർലമെൻ്റ് സമ്മേളനം വെട്ടിച്ചുരുക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിയാനുള്ള ചർച്ചകൾ അണിയറയിൽ സജീവമാണ്. വിഷയം കേന്ദ്രസർക്കാർ ഗൗരവമായി പരിഗണിക്കുന്നതായാണ് സൂചന.
Discussion about this post