ഡല്‍ഹി: ശബരിമലയ്ക്ക് ദേശീയ തീര്‍ഥാടന പദവി നല്‍കുമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി മഹേഷ് ശര്‍മ. ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും മഹേഷ് ശര്‍മ പറഞ്ഞു. ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
‘പ്രസാദ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാകും പ്രഖ്യാപനം നടത്തുക എന്നും മഹേഷ് ശര്‍മ അറിയിച്ചു. കേന്ദ്ര ടൂറിസം വകുപ്പിനു കീഴിലുള്ള പദ്ധതിയാണ് ‘പ്രസാദ്’.
ശബരിമലയോടൊപ്പം ആറന്മുള ഗ്രാമത്തിന്റെ ആത്മീയതയും പ്രകൃതി സൗന്ദര്യവും കാത്തു സൂക്ഷിയ്ക്കുമെന്നും മഹേഷ് ശര്‍മ അറിയിച്ചു.
Discussion about this post