ഡൽഹി: ലൈഫ് മിഷൻ അഴിമതിയിലെ സംസ്ഥാന സർക്കാർ വാദങ്ങൾ പൊളിയുന്നു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട യുഎഇ സഹകരണത്തിൽ സംസ്ഥാന സർക്കാർ അനുമതി തേടിയിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് രേഖാമൂലമോ അല്ലാതെയോ സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ലോക് സഭയെ രേഖ മൂലം അറിയിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.
ലൈഫ് മിഷൻ പദ്ധതിയിൽ കേരളം പ്രോട്ടോക്കോൾ ലംഘിച്ചെന്നും അനുമതിയ തേടിയില്ലെന്നും കേന്ദ്രവിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വിദേശകാര്യ വിഷയമായിരിക്കെ പദ്ധതിക്ക് കേരളം അനുമതി തേടിയില്ലെന്നും പ്രോട്ടോക്കോൾ ലംഘനം നടന്നുവെന്നുമാണ് വിദേശകാര്യമന്ത്രാലയം വിശദീകരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്‍റെ ഭാഗത്തു നിന്നും വിശദീകരണവും തേടിയിരുന്നു. വിദേശരാജ്യങ്ങളുമായുള്ള കരാറുകൾ ഭരണഘടനപ്രകാരം കേന്ദ്രത്തിൻറെ അധികാര പരിധിയിൽ വരുന്നതാണ്. ഈ കാഴ്ചപ്പാടോടെ കേന്ദ്രസർക്കാർ വിഷയം പരിശോധിച്ചു വരികയാണ്.
Discussion about this post