ജിത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ നടന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം2 നിര്‍മിക്കുന്നത്.
ആദ്യത്തെ പത്ത് ദിവസം ഇന്‍ഡോര്‍ രംഗങ്ങളാകും ചിത്രീകരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ 26ന് സിനിമ സംഘത്തിനൊപ്പം എത്തും. ഷൂട്ടിംഗ് തീരുന്നതുവരെ എല്ലാവരും നിശ്ചിത ഹോട്ടലില്‍ താമസിക്കണം. പുറത്തുള്ളവരെ ബന്ധപ്പെടാന്‍ കഴിയില്ല.
Discussion about this post