തിരുവനന്തപുരം : കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ഡിവൈഎഫ്ഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ ചെങ്കൽ യൂണിറ്റ് പ്രസിഡണ്ട് ആയ ശാലു (26) ആണ് പോലീസിന്റെ പിടിയിലായത്.
പാറശ്ശാലയിലെ പ്രാഥമിക കോവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്നു സംഭവം. ഇന്നലെ ഉച്ചയോടെ, ഇവിടെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതി കുളിച്ചു കൊണ്ടിരിക്കുമ്പോൾ, കുളിമുറിയുടെ മുകൾഭാഗത്ത് കൂടി മൊബൈൽ ഫോൺ ഉപയോഗിച്ച് ഇയാൾ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റ് രോഗികളാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് റിപ്പോർട്ട് ചെയ്തു.
Discussion about this post