സോനബദ്ര : മതപരിവർത്തനത്തിനു വഴങ്ങാത്തതിനാലാണ് ഇരുപത്തിമൂന്നുകാരിയെ ഭർത്താവ് തലയറുത്ത് കൊലപ്പെടുത്തിയതെന്ന് പോലീസ്. തിങ്കളാഴ്ച ഉത്തർപ്രദേശിലെ സോനഭദ്ര ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവ് ഇജാസ് അഹമ്മദിനെയും ബന്ധുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സോനഭദ്ര ജില്ലയിലെ ചോപ്പൻ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രീതി നഗറിലെ കാടിനു സമീപം, തലയറുത്തുമാറ്റിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടെയാണെന്ന് തിരിച്ചറിയുന്നതിനായി പോലീസ് വിവരങ്ങൾ പുറത്തു വിട്ടതിനെ തുടർന്ന് ചൊവ്വാഴ്ച പ്രീത് നഗറിലെ ലക്ഷ്മിനാരായൺ എന്ന വ്യക്തി ഇത് തന്റെ മകൾ പ്രിയ സോണിയാണെന്ന് തിരിച്ചറിഞ്ഞു. ലക്ഷ്മിനാരായൺ ആണ് ഇജാസ് മകളെ മതം മാറുന്നതിനായി നിർബന്ധിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയത്.
വിവാഹത്തിനു ശേഷം, കഴിഞ്ഞ കുറച്ചു നാളുകളായി ഇജാസ് അഹമ്മദ് പെൺകുട്ടിയെ ഓബ്റ പ്രദേശത്തെ ഒരു ലോഡ്ജിൽ താമസിപ്പിച്ച് മതപരിവർത്തനത്തിന് നിർബന്ധിക്കുകയായിരുന്നുവെന്നും ഇതിന് തയ്യാറാകാതെയായപ്പോൾ പ്രിയയെ വനപ്രദേശത്തെത്തിച്ച് ഇയാൾ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് സോനബദ്ര എസ്പി ആഷീഷ് ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post