കണ്ണൂർ: – സി.പി.എമ്മിൻ്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്ന് കണ്ണൂർ ഡി.സി.സി.പ്രസിഡണ്ട് സതീശൻ പാച്ചേനി. കണ്ണൂർ ആർ.എം.എസ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവങ്ങളുടെ വീടുനിർമ്മാണത്തിൽ പോലും അഴിമതി നടത്തുന്നവരെ കൈയ്യിൽ കിട്ടുന്നതിന് ജനം കാത്തിരിക്കയാണ്. വരാനിരിക്കുന്ന തദ്ദേശ – നിയമ സഭാ തെരഞ്ഞെടുപ്പുകളിൽ ഈ അവസരം പൊതുജനം ഉപയോഗിക്കും. ഈ തെരഞ്ഞെടുപ്പുകളിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് ഫലം ആവർത്തിക്കുമെന്നും സതീശൻ പറഞ്ഞു.
അഴിമതിയും അക്രമ രാഷ്ട്രീയവും മുഖമുദ്രയാക്കിയ സംസ്ഥാന സർക്കാർ ജനങ്ങൾക്ക് ഭാരമായി മാറിയിരിക്കുകയാണെന്നും വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പുകളിൽ ജനരോഷം പ്രതിഫലിക്കുമെന്നും സതീശൻ പാച്ചേനി പറഞ്ഞു. അഴിമതിയില്‍ മുങ്ങി കുളിച്ച പിണറായി സര്‍ക്കാരിന് ഏറ്റ ശക്തമായ തിരിച്ചടിയാണ് ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മീഷന്‍ ഇടപാടിനെ കുറിച്ച് സിബിഐ അന്വേഷണം നടത്തുവാനുള്ള തീരുമാനം.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്ത്യയിലെ അവസാനത്തെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറാന്‍ പോവുകയാണെന്നും പാച്ചേനി പറഞ്ഞു.
Discussion about this post