തിരുവനന്തപുരം : സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിക്കൊണ്ടുള്ള യൂട്യൂബ് വീഡിയോകൾ പോസ്റ്റ് ചെയ്തയാളെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയടക്കം മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു.
വെള്ളായണി സ്വദേശി വിജയ്.പി.നായരുടെ പരാതിയിന്മേലാണ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർക്കെതിരെ കേസെടുത്തത്. വിജയ് താമസിക്കുന്ന സ്റ്റാച്യു ഗാന്ധാരി അമ്മൻ കോവിൽ റോഡിന് സമീപത്തെ ലോഡ്ജ് മുറിയിലെത്തി സംഘം കയ്യേറ്റം ചെയ്യുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഫേസ്ബുക്കിലൂടെ ലൈവായി വീഡിയോ കാണിച്ചു കൊണ്ടായിരുന്നു വിജയ്‌യെ ആക്രമിച്ചത്. പരസ്യമായി വിജയം മാപ്പ് പറഞ്ഞതിനു ശേഷമാണ് സംഘം മടങ്ങിയത്.സിറ്റി പോലീസ് കമ്മീഷണറടക്കം ഉന്നതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് തങ്ങൾ തന്നെ നേരിട്ട് ഇറങ്ങിയതെന്നും മൂവർ സംഘം വ്യക്തമാക്കുന്നു.
Discussion about this post