ചിറ്റൂർ : ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ വീണ്ടും ക്ഷേത്രത്തിന് നേരെ ആക്രമണം. ചിറ്റൂർ ജില്ലയിൽ ഗംഗാധര നെല്ലൂർ മണ്ഡലിലെ അഗാര മംഗളം ഗ്രാമത്തിലെ ശിവക്ഷേത്രമാണ് ഞായറാഴ്ച അർധരാത്രി ആക്രമിക്കപ്പെട്ടത്. മതമൗലിക വാദികളുടെ ആക്രമണത്തിൽ, ക്ഷേത്രത്തിലെ നന്ദി പ്രതിമ നശിപ്പിക്കപ്പെട്ടു. വിവരമറിഞ്ഞ് പോലീസ് ഉടനെ തന്നെ സ്ഥലത്തെത്തിയെങ്കിലും ആരെയും ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
ഈ വർഷം ആന്ധ്ര പ്രദേശിലെ അഞ്ചാമത്തെ ക്ഷേത്രമാണ് ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച കാശി വിശ്വേശ്വര സ്വാമി ക്ഷേത്രം ദിവസങ്ങൾക്കു മുമ്പാണ് ആക്രമിക്കപ്പെട്ടത്. അവിടുത്തെ നന്ദികേശ്വര പ്രതിമയും അക്രമികൾ തകർത്തിരുന്നു. അതിനുമുമ്പ്, നൂറ്റാണ്ടുകൾ പഴക്കമുള്ള കിഴക്കൻ ഗോദാവരി ജില്ലയിലെ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന പേരും മതഭ്രാന്തന്മാർ തീയിട്ട് നശിപ്പിച്ചിരുന്നു.നെല്ലൂർ ജില്ലയിലെ പ്രസന്ന വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ 50 അടി ഉയരമുള്ള പുരാതന രഥവും ഫെബ്രുവരിയിൽ അഗ്നിക്കിരയാക്കപ്പെട്ടു.
Discussion about this post