തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അധികൃതരുടെ അനാസ്ഥയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയെ പുഴുവരിച്ചു. വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിരുവനന്തപുരം സ്വദേശിയായ രോഗിക്ക് കഴിഞ്ഞ നാലാം തീയതി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടന്ന് ബന്ധുക്കളെ വാര്‍ഡിൽ നിന്ന് മാറ്റി.
തുടർന്ന് രോഗിക്ക് പരിചരണം ലഭിക്കാതെ വന്നതോടെ ആരോഗ്യസ്ഥിതി മോശമായി. പിന്നീട് 24ന് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായി. കൊവിഡ് ചികിത്സയിലിരിക്കെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പ്രശ്നങ്ങളില്ലെന്നായിരുന്നു അറിയിച്ചത്. എന്നാൽ നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണ്. ദേഹത്ത് നിന്നും പുഴുവരിക്കുന്ന നിലയിലാണ്.
ഈ അവസ്ഥയിലായ രോഗിയെ ഡിസ്ചാർജ് ചെയ്യാൻ ആശുപത്രി അധികൃതർ തീരുമാനിച്ചതോടെയാണ് കുടുംബം പരാതിയുമായി രംഗത്ത് വന്നത്. ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നുമുണ്ടായ കൊടിയ അനാസ്ഥയായാണ് സംഭവം വിലയിരുത്തപ്പെടുന്നത്.
Discussion about this post