ഡൽഹി : എസ്എൻസി ലാവ്‌ലിൻ കേസ് നാളെ സുപ്രീംകോടതിയിൽ പരിഗണിക്കും. ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിലുള്ളത് പുതിയതായി രൂപീകരിച്ച ബെഞ്ചാണ്.
മറ്റൊരു ബെഞ്ച് പരിഗണിക്കുന്ന കേസ് എങ്ങനെയാണ് പുതിയതായി രൂപീകരിച്ച ബെഞ്ചിനു മുന്നിൽ വന്നതെന്ന് കഴിഞ്ഞതവണ ജസ്റ്റിസ് യു യു ലളിത് ചോദിച്ചിരുന്നു. അതിനുശേഷമാണ് ഉചിതമായ ബെഞ്ചിനു മുമ്പാകെ കേസ് ലിസ്റ്റ് ചെയ്യാൻ പുതിയ ബെഞ്ച് ഉത്തരവിട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്തുകൊണ്ട് സിബിഐ സമർപ്പിച്ച ഹർജിയും കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികളുമായിരിക്കും നാളെ കോടതി പരിഗണിക്കുക.
Discussion about this post