തിരുവനന്തപുരം: അയോധ്യയിലെ തർക്ക മന്ദിരം തകർത്തതുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടല്‍ ലഖ്‌നൗ സിബിഐ കോടതി വിധിയോടെ അവസാനിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോണ്‍ഗ്രസും കപട മതേതര രാഷ്ട്രീയക്കാരും ബിജെപിക്കെതിരേ നടത്തിയ നുണ പ്രചരണങ്ങളെല്ലാം പൊളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
എല്‍.കെ അദ്വാനി ഉള്‍പ്പെടെയുള്ള സമുന്നതരായ നേതാക്കളെ കരിവാരിത്തേച്ചവരുടെ മുഖത്തേറ്റ പ്രഹരമാണ് ഈ വിധി. ഇതിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചതിന് കോണ്‍ഗ്രസ് മാപ്പ് പറയണം. വിദ്വേഷ പ്രചരണം നടത്തിയ മതേതര രാഷ്ട്രീയപാര്‍ട്ടികളുടെ മുഖംമൂടി അഴിഞ്ഞു വീണു കഴിഞ്ഞു.
തർക്ക മന്ദിരം തകര്‍ത്ത സംഭവം ആസൂത്രിതമല്ലെന്ന ബിജെപിയുടെ നിലപാട് കോടതി അംഗീകരിച്ചിരിക്കുകയാണെന്നും സുരേന്ദ്രന്‍ പ്രസ്താവനയിൽ പറഞ്ഞു.
Discussion about this post