ഡൽഹി: ലാവ്ലിൻ കേസിൽ നിർണ്ണായക തീരുമാനവുമായി സുപ്രീം കോടതി. കേസ് അടിയന്തര പ്രാധാന്യമുള്ളതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കേസ് വേഗത്തിൽ പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് അടുത്ത വ്യാഴാഴ്ച അന്തിമ വാദത്തിനായി പരിഗണിക്കാൻ തീരുമാനിച്ചു.
കേസ് അടിയന്തര പ്രാധാന്യമുള്ളതല്ലെന്നായിരുന്നു സുപ്രീം കോടതിയുടെ ആദ്യ നിലപാട്. എന്നാൽ ലാവ്ലിൻ കേസ് അടിയന്തര പ്രാധാന്യമുള്ളതാണെന്നും കേസ് അതിവേഗം പരിഗണിക്കണമെന്നുമുള്ള കേന്ദ്ര സർക്കാർ അഭിഭാഷകന്റെ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന സാഹചര്യത്തിലെ കോടതി നിലപാട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേസിൽ സിബിഐക്ക് വേണ്ടി ഹാജരായത്. കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്ത് സിബിഐ സമർപ്പിച്ച കേസിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക തീരുമാനം.
Discussion about this post