കൊടുവള്ളി : വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട് ഇടതുപക്ഷ കൗൺസിലർ കാരാട്ട് ഫൈസലിന്റെ വീട്ടിൽ കസ്റ്റംസിന്റെ റെയ്ഡ്. കൊടുവള്ളി നഗരസഭാ കൗൺസിലറായ ഫൈസലിനെ അധികൃതർ കസ്റ്റഡിയിലെടുത്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ന് പുലർച്ചെയാണ് അപ്രതീക്ഷിതമായി റെയ്ഡ് നടന്നത്. കസ്റ്റംസുകാർ എന്തൊക്കെ പിടിച്ചെടുത്തുവെന്ന വിവരങ്ങൾ ലഭ്യമല്ല.
കോഴിക്കോട് കൊടുവള്ളിയിലുള്ള ഫൈസലിന്റെ വീട്ടിൽ നടത്തിയ റെയ്ഡിന് ശേഷമാണ് ഫൈസലിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. നേരത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അന്വേഷിച്ച് കരിപ്പൂർ സ്വർണക്കടത്തു കേസിലെ പ്രതിപ്പട്ടികയിലും കാരാട്ട് ഫൈസലുണ്ടായിരുന്നു. പട്ടികയിൽ ഏഴാം പ്രതിയായിരുന്നു ഫൈസൽ. ഒന്നാംപ്രതി ഷഹബാസിന്റെ പങ്കാളിയായാണ് ഡി.ആർ.ഐ ഫൈസലിനെ പ്രതി ചേർത്തത്.
Discussion about this post